/* ===== MENU BAR ===== */

base

📢 LATEST NEWS: 2026-27 അക്കാദമിക വർഷത്തേക്കുള്ള മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.• LSS USS സർട്ടിഫിക്കറ്റുകൾ ലഭ്യമാണ് • വിദ്യാസമുന്നതി സ്കോളർഷിപ്പ് അപേക്ഷിക്കാം •സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു• 📢 LATEST NEWS: 026-27 അക്കാദമിക വർഷത്തേക്കുള്ള മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.• LSS USS സർട്ടിഫിക്കറ്റുകൾ ലഭ്യമാണ് • വിദ്യാസമുന്നതി സ്കോളർഷിപ്പ് അപേക്ഷിക്കാം •സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

2026 ഫെബ്രുവരി 17, ചൊവ്വാഴ്ച

എസ്.എൽ.സി (SSLC) മൂല്യനിർണ്ണയം 2026: അധ്യാപകർക്ക് അപേക്ഷിക്കാം; തീയതികൾ പ്രഖ്യാപിച്ചു



തിരുവനന്തപുരം: 2026 മാർച്ചിലെ എസ്.എസ്.എൽ.സി (SSLC) പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലേക്കുള്ള (Centralized Valuation Camps) അപേക്ഷകൾ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിലെ പത്താം ക്ലാസ് അധ്യാപകർക്ക് അഡീഷണൽ ചീഫ് എക്സാമിനർ, അസിസ്റ്റന്റ് എക്സാമിനർ തസ്തികകളിലേക്ക് അപേക്ഷിക്കാം.

Application For Valuation In iExam Not Statrted.

കൂടുതൽ വിവരങ്ങൾക്കായി
🔗🔗🔗 Download Circular ⟶ ൽ ക്ലിക്ക് ചെയ്യുക
🔗🔗🔗 Download Circular2 ⟶ ൽ ക്ലിക്ക് ചെയ്യുക

📅 മൂല്യനിർണ്ണയ ക്യാമ്പ് തീയതികൾ:
ഈ വർഷത്തെ മൂല്യനിർണ്ണയം മൂന്ന് ഘട്ടങ്ങളിലായാണ് (Spells) ക്രമീകരിച്ചിരിക്കുന്നത്:
ഒന്നാം ഘട്ടം (Spell I): 2026 ഏപ്രിൽ 06 മുതൽ 10 വരെ.
രണ്ടാം ഘട്ടം (Spell II): 2026 ഏപ്രിൽ 16 മുതൽ 18 വരെ.
മൂന്നാം ഘട്ടം (Spell III): 2026 ഏപ്രിൽ 20 മുതൽ 25 വരെ

📝 അപേക്ഷിക്കേണ്ട വിധം & തീയതികൾ:
യോഗ്യരായ അധ്യാപകർ iExaMS പോർട്ടൽ വഴി പ്രധാനധ്യാപകൻ (HM Login) മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഓൺലൈൻ രജിസ്ട്രേഷൻ: 2026 ഫെബ്രുവരി 19 മുതൽ 28 വരെ.

HM കൺഫർമേഷൻ: 2026 ഫെബ്രുവരി 26-നകം പൂർത്തിയാക്കേണ്ടതാണ്.

🎓 യോഗ്യതാ മാനദണ്ഡങ്ങൾ (Eligibility):

അസിസ്റ്റന്റ് എക്സാമിനർ: 01/06/2025 തീയതിയിൽ കുറഞ്ഞത് 1 വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയ സർക്കാർ/എയ്ഡഡ് സ്കൂൾ അധ്യാപകർ (HST).

അഡീഷണൽ ചീഫ് എക്സാമിനർ: 01/06/2025 തീയതിയിൽ 15 വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയവർ.

ഇളവുകൾ: ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 10 വർഷവും, ഇംഗ്ലീഷ് വിഷയത്തിന് 8 വർഷവും സർവ്വീസ് മതിയാകും.

❗ പ്രത്യേക നിർദ്ദേശം:
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലെ യോഗ്യരായ എല്ലാ അധ്യാപകരും നിർബന്ധമായും മൂല്യനിർണ്ണയ ഡ്യൂട്ടിക്ക് അപേക്ഷിക്കേണ്ടതാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ