/* ===== MENU BAR ===== */

base

📢 LATEST NEWS: 2026-27 അക്കാദമിക വർഷത്തേക്കുള്ള മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.• LSS USS സർട്ടിഫിക്കറ്റുകൾ ലഭ്യമാണ് • വിദ്യാസമുന്നതി സ്കോളർഷിപ്പ് അപേക്ഷിക്കാം •സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു• 📢 LATEST NEWS: 026-27 അക്കാദമിക വർഷത്തേക്കുള്ള മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.• LSS USS സർട്ടിഫിക്കറ്റുകൾ ലഭ്യമാണ് • വിദ്യാസമുന്നതി സ്കോളർഷിപ്പ് അപേക്ഷിക്കാം •സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

2026 ജൂലൈ 26, ഞായറാഴ്‌ച

പ്ലസ് വൺ പ്രവേശനം തുടർനടപടികൾ

പ്ലസ് വൺ അഡ്മിഷൻ 2026

പ്ലസ് വൺ അഡ്മിഷൻ 2026

edujalakm
“തുടർന്നുള്ള അലോട്ട്മെന്റ് & ട്രാൻസ്ഫർ നടപടികൾ”
1
സ്കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫർ
  • സ്കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫറിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നാളെ (ജൂലൈ 27) ഉച്ചയ്ക്ക് 1 മണി വരെയാണ്.
  • ഈയാഴ്ച തന്നെ ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ച് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കുന്നതാണ്.
  • അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ നിശ്ചിത സമയത്തിനുള്ളിൽ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കണം.
2
സെക്കൻഡ് സപ്ലിമെന്ററി അലോട്ട്മെന്റ്
  • ഇതുവരെയും പ്ലസ് വൺ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് സെക്കൻഡ് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാൻ അവസരം ലഭിക്കും.
  • ഇതിനുള്ള വേക്കൻസി, നോട്ടിഫിക്കേഷൻ എന്നിവ ഓഗസ്റ്റ് 1, ശനിയാഴ്ച പ്രസിദ്ധീകരിക്കും.
3
District / Inter-District School & Combination Transfer (State-Wide Transfer)
  • സെക്കൻഡ് സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം, ഓഗസ്റ്റ് രണ്ടാം ആഴ്ചയോടെ District / Inter-District School & Combination Transfer-ന് അപേക്ഷ ക്ഷണിക്കുന്നതായിരിക്കും.
  • നിലവിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്ക് ജില്ലയ്ക്കകത്തോ മറ്റ് ജില്ലകളിലേക്കോ സ്കൂളും കോമ്പിനേഷനും മാറ്റുന്നതിനായി State-Wide Transfer-ന് അപേക്ഷിക്കാം.
  • ഇതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷനും വിശദാംശങ്ങളും സെക്കൻഡ് സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം പ്രസിദ്ധീകരിക്കും.
4
Spot Allotment
  • വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് Spot Allotment-ന് അപേക്ഷ സമർപ്പിക്കാൻ അവസരം നൽകും.
  • ഒഴിവുള്ള സീറ്റുകളിലേക്കായിരിക്കും Spot Allotment നടത്തുക.
  • Spot Allotment-ഓടുകൂടി ഈ വർഷത്തെ പ്ലസ് വൺ അഡ്മിഷൻ നടപടികൾ അവസാനിക്കും.

2026 ജൂലൈ 12, ഞായറാഴ്‌ച

Plus one Supplimentary Application

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് 2026: അപേക്ഷകൾ നാളെ മുതൽ സമർപ്പിക്കാം

വകുപ്പ്: പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറുടെ കാര്യാലയം (ഹയർ സെക്കണ്ടറി വിഭാഗം))
തീയതി: 12/07/2026
അപേക്ഷ ആരംഭിക്കുന്നത്: 2026 ജൂലൈ 13, രാവിലെ 10 മണി മുതൽ

കേരളത്തിൽ ഹയർസെക്കണ്ടറി പ്ലസ് വൺ പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് നടപടികൾ ആരംഭിക്കുന്നു. മുഖ്യ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും, ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും ഈ ഘട്ടത്തിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്

സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഒഴിവുകളും (Vacancy) മറ്റു വിശദവിവരങ്ങളും 2026 ജൂലൈ 13-ന് രാവിലെ 9 മണിയ്ക്ക് ഔദ്യോഗിക അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in-ൽ പ്രസിദ്ധീകരിക്കുന്നതാണ്


ആർക്കൊക്കെ അപേക്ഷിക്കാൻ സാധിക്കില്ല?

താഴെ പറയുന്ന വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ സാധിക്കുകയില്ല:

  • നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾ
  • മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനത്തിന് ഹാജരാകാത്തവർ (Non-Joining ആയവർ)
  • പ്രവേശനം ക്യാൻസൽ ചെയ്തവർ
  • ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (T.C) വാങ്ങിയവർ

അപേക്ഷ പുതുക്കാനുള്ള പ്രത്യേക സൗകര്യം

മുമ്പ് അപേക്ഷ വിവരങ്ങൾ തിരുത്താൻ അവസരം ലഭിച്ചിട്ടും അത് പ്രയോജനപ്പെടുത്താത്തത് കാരണം, തെറ്റായ വിവരങ്ങൾ ഉൾപ്പെട്ട് അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് അപേക്ഷ പുതുക്കാനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട് ഇങ്ങനെയുള്ളവർ അപേക്ഷകളിലെ പിഴവുകൾ പൂർണ്ണമായും തിരുത്തി വേണം പുതിയ അപേക്ഷ സമർപ്പിക്കാൻ

മറ്റു പ്രധാന വിവരങ്ങൾ

  • മെറിറ്റ് ക്വാട്ടയുടെ സപ്ലിമെന്ററി അലോട്ട്മെന്റിനോടൊപ്പം മോഡൽ റസിഡെൻഷ്യൽ സ്കൂളുകളിലേയ്ക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷയും ക്ഷണിക്കുന്നുണ്ട്.
  • സപ്ലിമെന്ററി അലോട്ട്മെന്റുകളെ സംബന്ധിച്ചുള്ള വിശദമായ നിർദ്ദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
  • അപേക്ഷകർക്ക് ആവശ്യമായ നിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും നൽകുന്നതിനായി സ്കൂളുകളിൽ ഹെൽപ് ഡെസ്കുകൾ സജ്ജീകരിക്കാൻ പ്രിൻസിപ്പൽമാർക്ക് ജോയിന്റ് ഡയറക്ടർ (അക്കാദമിക്) നിർദ്ദേശം നൽകിയിട്ടുണ്ട്.

കടപ്പാട്: ജോയിന്റ് ഡയറക്‌ടർ (അക്കാദമിക്), പൊതുവിദ്യാഭ്യാസ വകുപ്പ് .