പ്ലസ് വൺ അഡ്മിഷൻ 2026
edujalakm
“തുടർന്നുള്ള അലോട്ട്മെന്റ് & ട്രാൻസ്ഫർ നടപടികൾ”
1
സ്കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫർ
- സ്കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫറിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നാളെ (ജൂലൈ 27) ഉച്ചയ്ക്ക് 1 മണി വരെയാണ്.
- ഈയാഴ്ച തന്നെ ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ച് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കുന്നതാണ്.
- അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ നിശ്ചിത സമയത്തിനുള്ളിൽ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കണം.
2
സെക്കൻഡ് സപ്ലിമെന്ററി അലോട്ട്മെന്റ്
- ഇതുവരെയും പ്ലസ് വൺ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് സെക്കൻഡ് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാൻ അവസരം ലഭിക്കും.
- ഇതിനുള്ള വേക്കൻസി, നോട്ടിഫിക്കേഷൻ എന്നിവ ഓഗസ്റ്റ് 1, ശനിയാഴ്ച പ്രസിദ്ധീകരിക്കും.
3
District / Inter-District School & Combination Transfer (State-Wide Transfer)
- സെക്കൻഡ് സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം, ഓഗസ്റ്റ് രണ്ടാം ആഴ്ചയോടെ District / Inter-District School & Combination Transfer-ന് അപേക്ഷ ക്ഷണിക്കുന്നതായിരിക്കും.
- നിലവിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്ക് ജില്ലയ്ക്കകത്തോ മറ്റ് ജില്ലകളിലേക്കോ സ്കൂളും കോമ്പിനേഷനും മാറ്റുന്നതിനായി State-Wide Transfer-ന് അപേക്ഷിക്കാം.
- ഇതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷനും വിശദാംശങ്ങളും സെക്കൻഡ് സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം പ്രസിദ്ധീകരിക്കും.
4
Spot Allotment
- വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് Spot Allotment-ന് അപേക്ഷ സമർപ്പിക്കാൻ അവസരം നൽകും.
- ഒഴിവുള്ള സീറ്റുകളിലേക്കായിരിക്കും Spot Allotment നടത്തുക.
- Spot Allotment-ഓടുകൂടി ഈ വർഷത്തെ പ്ലസ് വൺ അഡ്മിഷൻ നടപടികൾ അവസാനിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ