പ്ലസ് വൺ പ്രവേശനം 2026-27: മൂന്നാം അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു; ജൂൺ 29 മുതൽ സ്ഥിരപ്രവേശനം
ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനം 2026-27 അധ്യയന വർഷത്തേക്കുള്ള മൂന്നാം അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു.
🔗 Plus One Third Allotment Result Link: Click Here
വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലെ Candidate Login-SWS വിഭാഗം വഴി ലോഗിൻ ചെയ്ത് അലോട്ട്മെന്റ് ഫലം പരിശോധിക്കാം.
📌 മൂന്നാം അലോട്ട്മെന്റ് ഫലം എങ്ങനെ പരിശോധിക്കാം?
മുകളിൽ നൽകിയിരിക്കുന്ന Allotment Result Link ക്ലിക്ക് ചെയ്ത ശേഷം തുറക്കുന്ന പേജിലെ CANDIDATE LOGIN-SWS എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
തുടർന്ന്:
User Name ആയി Application Number നൽകുക.
Password നൽകുക.
ജില്ല തിരഞ്ഞെടുക്കുക.
Login ചെയ്യുക.
ആദ്യ ശ്രമത്തിൽ ലോഗിൻ ലഭിക്കാത്ത സാഹചര്യമുണ്ടാകാം. അത്തരം സാഹചര്യത്തിൽ വീണ്ടും ഒരിക്കൽ കൂടി ശ്രമിച്ചാൽ സാധാരണയായി ലോഗിൻ ലഭിക്കുന്നതാണ്.
ലോഗിൻ ചെയ്ത ശേഷം കാണുന്ന Third Allot Results എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അലോട്ട്മെന്റ് വിവരങ്ങൾ പരിശോധിക്കാം.
📌 പ്രവേശനം എപ്പോൾ?
മൂന്നാം അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ രക്ഷിതാവിനോടൊപ്പം ജൂൺ 29 രാവിലെ 11 മണി മുതൽ ജൂലൈ 3 വൈകിട്ട് 5 മണിവരെ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ ഹാജരായി സ്ഥിരപ്രവേശനം നേടണം.
📌 പ്രവേശന സമയത്ത് ഹാജരാക്കേണ്ട രേഖകൾ
പ്രവേശനത്തിനായി താഴെപ്പറയുന്ന രേഖകൾ ഹാജരാക്കണം:
- അലോട്ട്മെന്റ് ലെറ്റർ (പ്രിന്റ്)
- എസ്.എസ്.എൽ.സി ബുക്ക്/സർട്ടിഫിക്കറ്റ്
- ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ)
- ജാതി/സംവരണ സർട്ടിഫിക്കറ്റുകൾ (ബാധകമാണെങ്കിൽ)
- ബോണസ് മാർക്കിന് അർഹത തെളിയിക്കുന്ന രേഖകൾ
- മറ്റ് ആവശ്യമായ അസൽ സർട്ടിഫിക്കറ്റുകൾ
സർട്ടിഫിക്കറ്റുകൾ പരിശോധിച്ച ശേഷമാണ് പ്രവേശന ഫീസ് സ്കൂളിൽ അടയ്ക്കേണ്ടത്.
📌 ഒന്നും രണ്ടും അലോട്ട്മെന്റുകളിൽ താത്കാലികമായി ചേർന്നവർ ശ്രദ്ധിക്കുക
ഒന്നും രണ്ടും അലോട്ട്മെന്റുകളിൽ താത്കാലികമായി പ്രവേശനം നേടിയ വിദ്യാർത്ഥികൾ ഇപ്പോൾ നിർബന്ധമായും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
മൂന്നാം അലോട്ട്മെന്റിൽ പുതിയ ഹയർ ഓപ്ഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ:
പുതിയതായി ലഭിച്ച സ്കൂൾ/കോഴ്സിൽ സ്ഥിരപ്രവേശനം നേടണം.
മുമ്പ് താത്കാലികമായി ചേർന്ന സ്കൂളിൽ നൽകിയ രേഖകൾ തിരികെ വാങ്ങി പുതിയ സ്കൂളിൽ സമർപ്പിക്കണം.
മൂന്നാം അലോട്ട്മെന്റിൽ മാറ്റമൊന്നും ഇല്ലെങ്കിൽ:
നിലവിൽ താത്കാലികമായി ചേർന്നിരിക്കുന്ന സ്കൂളിൽ തന്നെ പോയി ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
⚠️ പ്രധാന അറിയിപ്പ്
അലോട്ട്മെന്റ് ലഭിച്ചിട്ടും നിശ്ചിത സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടാത്തവരുടെ അപേക്ഷ റദ്ദാക്കപ്പെടുന്നതാണ്.
📌 മൂന്നാം അലോട്ട്മെന്റിലും പ്രവേശനം ലഭിക്കാത്തവർക്ക്
മൂന്നാം അലോട്ട്മെന്റിലും പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾ പിന്നീട് നടക്കുന്ന സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷ പുതുക്കി സമർപ്പിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്.
📅 പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്
2026 ജൂലൈ 6-നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്.
..............................................
പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു: അഡ്മിഷൻ നേടാൻ അറിയേണ്ടതെല്ലാം!
പ്ലസ് വൺ പ്രവേശനത്തിനായുള്ള കാത്തിരിപ്പിലാണോ നിങ്ങൾ? വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമായി ഇതാ പ്ലസ് വൺ സെക്കന്റ് അലോട്ട്മെന്റ് (Second Allotment) പ്രസിദ്ധീകരിച്ചിരിക്കുന്നു. അലോട്ട്മെന്റ് എങ്ങനെ പരിശോധിക്കാമെന്നും, അഡ്മിഷൻ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നും താഴെ വിശദീകരിക്കുന്നു.
💻 റിസൾട്ട് എങ്ങനെ പരിശോധിക്കാം?
വളരെ എളുപ്പത്തിൽ നിങ്ങളുടെ മൊബൈലിലൂടെയോ കമ്പ്യൂട്ടറിലൂടെയോ റിസൾട്ട് അറിയാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക:
Second Alotment Link Click Here
ഔദ്യോഗിക വെബ്സൈറ്റിലെ Allotment Result ലിങ്കിൽ പ്രവേശിക്കുക.
അവിടെ കാണുന്ന CANDIDATE LOGIN-SWS എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ UserName (Application No.), Password, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്യുക. (ശ്രദ്ധിക്കുക: സർവർ തിരക്ക് കാരണം ആദ്യ തവണ ലോഗിൻ ആയില്ലെങ്കിൽ വിഷമിക്കേണ്ടതില്ല, രണ്ടാമത് ഒന്നുകൂടി ശ്രമിക്കുക).
ലോഗിൻ ചെയ്ത ശേഷം കാണുന്ന Second Allot Results എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ അലോട്ട്മെന്റ് വിവരങ്ങൾ അറിയാൻ സാധിക്കും.
💡 ടിപ്സ്: വിദ്യാർത്ഥികൾക്ക് അവർ അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് (Last Rank) വിവരങ്ങളും ഇതേ ലിങ്കിൽ പരിശോധിക്കാവുന്നതാണ്.
🏫 അഡ്മിഷൻ നടപടികൾ: വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കാൻ
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ രക്ഷിതാവിനൊപ്പം ജൂൺ 22, 23 തിയ്യതികളിൽ (ഏതെങ്കിലും ഒരു ദിവസം) ആവശ്യമായ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ അഡ്മിഷനായി ഹാജരാകേണ്ടതാണ്. അലോട്ട്മെന്റ് ലെറ്റർ സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് നൽകുന്നതാണ്.
ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചവർ (1st Option): നിങ്ങൾ നിർബന്ധമായും ഫീസടച്ച് സ്ഥിരപ്രവേശനം (Permanent Admission) നേടണം. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് ശേഷം സ്കൂളിൽ ഫീസ് അടക്കാവുന്നതാണ്.
മറ്റ് ഓപ്ഷനുകൾ ലഭിച്ചവർ: നിങ്ങൾക്ക് താല്പര്യമനുസരിച്ച് താൽക്കാലിക പ്രവേശനമോ (Temporary) സ്ഥിരപ്രവേശനമോ തിരഞ്ഞെടുക്കാം. താൽക്കാലിക പ്രവേശനത്തിന് ഫീസ് അടക്കേണ്ടതില്ല. കൂടാതെ, താൽക്കാലിക പ്രവേശനം നേടുന്നവർക്ക് താല്പര്യമില്ലാത്ത ഉയർന്ന ഓപ്ഷനുകൾ റദ്ദാക്കണമെങ്കിൽ അതിനുള്ള അപേക്ഷ അഡ്മിഷൻ നേടുന്ന സ്കൂളിൽ തന്നെ നൽകാം.
⚠️ പ്രത്യേകം ശ്രദ്ധിക്കുക: അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനമെങ്കിലും നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതല്ല!
(രണ്ടാം അലോട്ട്മെന്റിലും ഇടം നേടാത്തവർ നിരാശരാകേണ്ടതില്ല, മൂന്നാം അലോട്ട്മെന്റിനായി കാത്തിരിക്കുക. ഇതിനായി അപേക്ഷ പുതുക്കേണ്ട ആവശ്യമില്ല).
📂 അഡ്മിഷൻ സമയത്ത് സ്കൂളിൽ ഹാജരാക്കേണ്ട രേഖകൾ (Checklist)
അഡ്മിഷനായി പോകുമ്പോൾ താഴെ പറയുന്ന രേഖകൾ കയ്യിലുണ്ടെന്ന് ഉറപ്പുവരുത്തുക:
അലോട്ട്മെന്റ് ലെറ്റർ: 2 പേജുള്ള ലെറ്ററിന്റെ 2 കോപ്പികൾ.
SSLC സർട്ടിഫിക്കറ്റ്: കോപ്പി / റിസൾട്ട് പ്രിന്റ് / CBSE റിസൾട്ട് പേജ് (DigiLocker വഴിയുള്ള സർട്ടിഫിക്കറ്റും സ്വീകാര്യമാണ്). SSLC Result Link With Caste SSLC Certficate By Digilocker
TC (Transfer Certificate): ഒറിജിനൽ.
സ്വഭാവ സർട്ടിഫിക്കറ്റ് (Conduct Certificate): ഒറിജിനൽ.
ആധാർ കാർഡ്: കോപ്പി.
നേറ്റിവിറ്റി തെളിയിക്കുന്ന രേഖ: സ്വന്തം പഞ്ചായത്തിലെയോ താലൂക്കിലെയോ സ്കൂളിലാണ് അലോട്ട്മെന്റ് ലഭിച്ചതെങ്കിൽ SSLC ബുക്കിലെ വിവരങ്ങൾ മതിയാകും. അല്ലെങ്കിൽ റേഷൻ കാർഡ് (ഒറിജിനലും 1 കോപ്പിയും) അല്ലെങ്കിൽ നാറ്റിവിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ജാതി സർട്ടിഫിക്കറ്റ്: ജാതി തെളിയിക്കാൻ സാധാരണ SSLC സർട്ടിഫിക്കറ്റ് മതി. എന്നാൽ SSLC-യിൽ ഉള്ളതിൽ നിന്നും വ്യത്യസ്തമായ ജാതിയാണ് അവകാശപ്പെടുന്നതെങ്കിലോ, OEC വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികളാണെങ്കിലോ വില്ലേജ് ഓഫീസിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ഫീസ് ഇളവിനുള്ള രേഖകൾ:
EWS സർട്ടിഫിക്കറ്റ്: മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ വില്ലേജ് ഓഫീസിൽ നിന്നുള്ള 'Income & Assets Certificate' (ഒറിജിനൽ) ഹാജരാക്കണം.
ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്: 40% ന് മുകളിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് മാത്രം.
സൈനിക ആശ്രിതർക്കുള്ള രേഖകൾ: ജവാൻമാരുടെയോ ആർമി, നേവി, എയർഫോഴ്സ് ഉദ്യോഗസ്ഥരുടെയോ ആശ്രിതർ ജവാന്റെ സർവീസ് സർട്ടിഫിക്കറ്റും, വിരമിച്ചവരുടെ ആശ്രിതർ സൈനിക വെൽഫയർ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റും നൽകണം.
ക്ലബ്ബ് സർട്ടിഫിക്കറ്റുകൾ: എക്സ്ട്രാ കരിക്കുലർ/കോ-കരിക്കുലർ ആക്ടിവിറ്റികൾക്ക് അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റ് (അനുബന്ധം 4 മാതൃകയിൽ).
ബോണസ് പോയിന്റിനുള്ള ഒറിജിനൽ രേഖകൾ: അപേക്ഷയിൽ കാണിച്ച എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനൽ (സർട്ടിഫിക്കറ്റ് നമ്പറും തീയതിയും ഉള്ളവ). ഇതിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:
NCC: 75% ഹാജരുണ്ടെന്ന സർട്ടിഫിക്കറ്റ്.
Scout & Guides: പുരസ്കാർ ലഭിച്ചവർക്കുള്ള രേഖ.
LSS / USS: LSS സർട്ടിഫിക്കറ്റ് അല്ലെങ്കിൽ USS പരീക്ഷാഭവൻ നൽകുന്ന സർട്ടിഫിക്കറ്റ്.
NMMS: പരീക്ഷാ യോഗ്യത നേടിയവർ റിസൾട്ട് പേജ് ഹാജരാക്കണം.
SPC: SPC Project Kerala നൽകുന്ന സർട്ടിഫിക്കറ്റ്.
JRC, Little Kites, Sports, School Kalolsavam: പത്താം ക്ലാസ്സിൽ പങ്കെടുത്തവയായിരിക്കണം.