തിരുവനന്തപുരം: 2025-2026 അധ്യയന വർഷത്തെ സർക്കാർ സ്കൂൾ അധ്യാപകരുടെ (പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി) അന്തർജില്ലാ സ്ഥലംമാറ്റത്തിന് (Inter-district Transfer) പൊതുവിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്കായി
🔗🔗🔗 Download Circular ⟶ ൽ ക്ലിക്ക് ചെയ്യുക
പ്രധാന വിവരങ്ങൾ:
🌐 അപേക്ഷിക്കേണ്ട വെബ്സൈറ്റ്: http://ktdp.kite.kerala.gov.in
📅 സമയക്രമം: 2026 ഫെബ്രുവരി 28 മുതൽ മാർച്ച് 05 വൈകുന്നേരം 5 മണി വരെ.
അപേക്ഷാ രീതി:
ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ പ്രിന്റൗട്ട് എടുത്ത് ഒപ്പിട്ട്, അനുബന്ധ രേഖകൾ സഹിതം സ്കൂൾ മേലധികാരിക്ക് (പ്രധാനധ്യാപകൻ/പ്രിൻസിപ്പൽ) സമർപ്പിക്കണം.
സ്കൂൾ മേലധികാരികൾ രേഖകൾ പരിശോധിച്ച് ഓൺലൈനായി തന്നെ അപേക്ഷ അപ്പ്രൂവ് ചെയ്യേണ്ടതാണ്.
ഓൺലൈൻ സംവിധാനം നിലവിൽ വന്നാൽ നേരിട്ടുള്ള (Manual) അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
യോഗ്യതാ മാനദണ്ഡങ്ങൾ (Eligibility):
നിലവിൽ ജോലി ചെയ്യുന്ന ജില്ലയിൽ 31.03.2025 അടിസ്ഥാനമാക്കി 5 വർഷം സർവ്വീസ് പൂർത്തിയാക്കിയവർക്കാണ് അന്തർജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാൻ അർഹതയുള്ളത്.
ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിൽ നിയമനം ലഭിച്ചവർക്കും അതാത് ജില്ലകളിൽ 5 വർഷം പൂർത്തിയാക്കിയിരിക്കണം.
നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ