എസ്.എസ്.എൽ.സി പരീക്ഷ 2026
പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി സംബന്ധിച്ച പ്രധാന വിവരങ്ങൾ
📅 പ്രധാന തീയതികൾ
ഓൺലൈൻ രജിസ്ട്രേഷൻ:
2026 മെയ് 16 മുതൽ 21-ാം തീയതി വൈകിട്ട് 4:00 മണി വരെ
2026 മെയ് 16 മുതൽ 21-ാം തീയതി വൈകിട്ട് 4:00 മണി വരെ
സ്കൂളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന സമയം:
2026 മെയ് 21 വൈകുന്നേരം 5:00 മണിക്ക് മുമ്പായി
2026 മെയ് 21 വൈകുന്നേരം 5:00 മണിക്ക് മുമ്പായി
Revaluation ഉയർന്ന ഗ്രേഡ് ലഭിച്ചാൽ:
Revaluation അപേക്ഷയുടെ ഫലം വരുമ്പോൾ നിലവിലുള്ള ഗ്രേഡിനേക്കാൻ ഉയർന്ന ഗ്രേഡ് ലഭിക്കുന്നപക്ഷം അതിന്റെ അപേക്ഷാ ഫീസ് തുക സ്കൂളിൽ നിന്നും തിരിച്ചു കിട്ടുന്നതായിരിക്കും
Revaluation അപേക്ഷയുടെ ഫലം വരുമ്പോൾ നിലവിലുള്ള ഗ്രേഡിനേക്കാൻ ഉയർന്ന ഗ്രേഡ് ലഭിക്കുന്നപക്ഷം അതിന്റെ അപേക്ഷാ ഫീസ് തുക സ്കൂളിൽ നിന്നും തിരിച്ചു കിട്ടുന്നതായിരിക്കും
⚠️ ഓൺലൈനായി അപേക്ഷിച്ചത് മാത്രം മതിയാകില്ല.
സ്കൂളിൽ അപേക്ഷയും ഫീസും സമർപ്പിച്ച് സ്കൂൾ ലോഗിനിൽ കൺഫോം ചെയ്താൽ മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ.
✅ സ്കൂളുകൾ അപേക്ഷ 2026 മെയ് 22 വൈകുന്നേരം 5:00 മണിക്ക് മുമ്പായി കൺഫോം ചെയ്യേണ്ടതാണ്.
🌐 അപേക്ഷ സമർപ്പിക്കേണ്ട വിധം
- രജിസ്റ്റർ നമ്പറും ജനനതീയതിയും നൽകുക
- വിദ്യാർത്ഥിയുടെ വിവരങ്ങളും നിലവിലെ ഗ്രേഡും പരിശോധിക്കുക
- ആവശ്യമെങ്കിൽ EDIT ബട്ടൺ ഉപയോഗിച്ച് തിരുത്തുക
- Final Confirmation ചെയ്യുന്നതിന് മുമ്പ് എല്ലാ വിവരങ്ങളും ഉറപ്പാക്കുക
- പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക
💰 ഫീസ് നിരക്കുകൾ
| സേവനം | ഫീസ് |
|---|---|
| 🔍 പുനർമൂല്യനിർണ്ണയം (Revaluation) | ₹400/- |
| 📄 ഫോട്ടോകോപ്പി (Photocopy) | ₹200/- |
| 📝 സൂക്ഷ്മപരിശോധന (Scrutiny) | ₹50/- |
💡 അപേക്ഷാ ഫീസ് പരീക്ഷ എഴുതിയ സ്കൂളിൽ Cash ആയി അടച്ച് റസീത് വാങ്ങണം.
⚠️ വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Revaluation നൽകിയ വിഷയങ്ങൾക്ക് Scrutiny പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.
- Revaluation ന് ശേഷം ഉയർന്ന ഗ്രേഡ് ലഭിച്ചാൽ ഫീസ് തിരികെ ലഭിക്കും.
- Photocopy ലഭിച്ചതിന് ശേഷം Revaluation അപേക്ഷിക്കാൻ സാധിക്കില്ല.
- A+ ലഭിച്ച വിഷയങ്ങൾക്കും ആവശ്യമെങ്കിൽ Revaluation അപേക്ഷിക്കാം.
- മൂല്യനിർണ്ണയം ചെയ്യാത്ത ഉത്തരങ്ങളോ ടോട്ടലിംഗിലെ പിശകുകളോ ശ്രദ്ധയിൽപ്പെട്ടാൽ പരീക്ഷാഭവൻ സെക്രട്ടറിക്ക് നേരിട്ട് അപേക്ഷ നൽകാം.
- ഇതിനായുള്ള അപേക്ഷകൾ 2026 ജൂൺ 15-നകം സമർപ്പിക്കണം.
📌 അവസാനമായി ഓർക്കുക
✅ ഓൺലൈൻ അപേക്ഷ മാത്രം മതിയാകില്ല
✅ സ്കൂളിൽ പ്രിന്റൗട്ടും ഫീസും സമർപ്പിക്കണം
✅ സ്കൂൾ കൺഫോം ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പാക്കണം
✅ Final Confirmation കഴിഞ്ഞാൽ തിരുത്തൽ സാധ്യമല്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ