/* ===== MENU BAR ===== */

base

📢 LATEST NEWS: 2026-27 അക്കാദമിക വർഷത്തേക്കുള്ള മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.• LSS USS സർട്ടിഫിക്കറ്റുകൾ ലഭ്യമാണ് • വിദ്യാസമുന്നതി സ്കോളർഷിപ്പ് അപേക്ഷിക്കാം •സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു• 📢 LATEST NEWS: 026-27 അക്കാദമിക വർഷത്തേക്കുള്ള മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.• LSS USS സർട്ടിഫിക്കറ്റുകൾ ലഭ്യമാണ് • വിദ്യാസമുന്നതി സ്കോളർഷിപ്പ് അപേക്ഷിക്കാം •സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

2026 മേയ് 12, ചൊവ്വാഴ്ച

എസ്.എസ്.എൽ.സി ഫലം 15ന് തന്നെ സാധ്യത


തിരുവനന്തപുരം: എസ്.എസ്.എൽ. സി പരീക്ഷാഫലം വെള്ളിയാഴ്ചതന്നെ പ്രസിദ്ധീകരിക്കാൻ ധാരണ.

ഇക്കാര്യത്തിൽ ഇന്ന് ചേരുന്ന പരീക്ഷ പാസ്‌ബോർഡ് യോഗത്തിൽ അന്തിമതീരുമാനമെടുക്കുമെന്ന് പരീക്ഷ കമീഷണർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് ക്യു. ഐ.പി യോഗത്തിൽ അറിയിച്ചു.

പുതിയ സർക്കാർ അധികാര മേൽക്കാൻ വൈകുന്ന സാഹചര്യത്തിൽ പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിൽ അവ്യക്‌തത ഉയർന്നിരുന്നു.

എന്നാൽ, എസ്.എസ്.എൽ. സി ഫലം നീട്ടിവെക്കുന്നത് പ്ല സ് വൺ പ്രവേശന നടപടികൾ ഉൾപ്പെടെ വൈകാൻ കാരണമാ ക്കുമെന്നും നേരത്തെ തീരുമാനിച്ച 15ന് തന്നെ ഫലം പ്രസിദ്ധീകരിക്കണമെന്നും ക്യു.ഐ.പി യോഗത്തിൽ പങ്കെടുത്ത അധ്യാപക സംഘടന പ്രതിനിധികൾ ഒന്നടങ്കം ആവശ്യപ്പെട്ടു. മേയ് 18ന് ഹയ ർസെക്കൻഡറി പരീക്ഷ പാസ്ബോ ർഡ് യോഗം ചേരുമെന്നും 25ന് പ്ലസ് ടു/ വി.എച്ച്.എസ്.ഇ ഫലം പ്രസിദ്ധീകരിക്കാൻ ലക്ഷ്യമിടുന്നതായും യോഗത്തിൽ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ